
കണ്ണൂർ:സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം നടത്തിയിട്ടും ഹാൻവീവ് ജീവനക്കാരുടെ പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല. നേരത്തെ അഞ്ചുമാസത്തെ ശമ്പളം മുടങ്ങിയതിന് പിന്നാലെയാണ് ട്രേഡ് യൂണിയനുകൾ ഒന്നാകെ സമരത്തിനിറങ്ങിയത്. ഇതെ തുടർന്ന്
സെപ്റ്റംബർ മാസത്തെ ശമ്പളം നാല് ഗഡുക്കളായി കൊടുത്തുവെങ്കിലും പ്രശ്നങ്ങൾ അതെ പടി തുടരുന്ന സാഹചര്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരത്തിന് ഒരുങ്ങിയിരിക്കുകയാണ് ജീവനക്കാർ.
കഴിഞ്ഞ പത്തിന് നടന്ന ഹെഡ് ഓഫീസ് ധർണയിൽ ജീവനക്കാരുടെ വൻപങ്കാളിത്തം ഉണ്ടായിട്ടും ശമ്പളകുടിശ്ശിക കൊടുത്തുതീർക്കുന്നതിന് മാനേജ്മെന്റോ, സർക്കാരോ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.ഈ മാസം
19 ന് ജീവനക്കാരുടെ സെക്രട്ടറിയേറ്റിന് മുന്നിൽ. ധർണ നടത്താനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.
ശമ്പള കുടിശ്ശിക അനുവദിക്കുക,ശമ്പളം കൃത്യസമയത്ത് നൽകുക,സർക്കാർ സാമ്പത്തിക സഹായം ,വൈവിധ്യവത്ക്കരണം,നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹാൻവീവ് ജീവനക്കാർ ഉന്നയിക്കുന്നത് .
ലെയ്സൺ ഓഫീസർ തന്നെ
സംഘാടകസമിതി കൺവീനർ
ധർണ നടത്തുന്നതിനുള്ള സംഘാടകസമിതിയുടെ കൺവീനർ പ്രശ്നപരിഹാരത്തിന് മുന്നിൽ നിൽക്കേണ്ട ലെയ്സൺ ഓഫീസർ ആണെന്നത് തന്നെ എത്രത്തോളം പ്രതിഷേധം സ്ഥാപനത്തിൽ പുകയുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ്.
ശമ്പളമുടക്കം തുടങ്ങിയത് 2016ൽ
അവസാന പ്രവൃത്തി ദിനത്തിലായിരുന്നു നേരത്തെ ഹാൻവീവിൽ ശമ്പളം ലഭിച്ചിരുന്നത്. എന്നാൽ 2016 മുതൽ ഈ പതിവ് തെറ്റിത്തുടങ്ങി. മൂന്നും നാലും മാസത്തെ ശമ്പളം കുടിശ്ശികയാക്കി നിലനിർത്തുന്ന രീതിയിലാണ് കാലങ്ങളായി ഹാൻവീവ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. പിച്ചക്കാശു പോലെ നാലായിരവും അയ്യായിരവും ഗഡുക്കളായാണ് സമീപകാലത്ത് ശമ്പളം നൽകുന്നത്.
ശമ്പളമുടക്കം മാത്രമല്ല
ജീവനക്കാരുടെ പി.എഫ് കുടിശ്ശിക 1 വർഷം
വിരമിക്കൽ ആനുകൂല്യങ്ങൾ മുടങ്ങി
വിരമിച്ച ജീവനക്കാരുടെ പി.എഫ് വിഹിതം അടക്കാത്തതിനാൽ പെൻഷൻ ലഭിക്കാത്ത സ്ഥിതി
കണ്ണൂരിൽ സൗജന്യ യൂണിഫോം പദ്ധതിയിൽ മാത്രം ലഭിക്കേണ്ടത് 4 കോടി
കമ്പ്യൂട്ടർവൽക്കരണം ഫലം കണ്ടില്ല
അഡ്മിനിസ്ട്രേഷൻ രംഗത്തെ കെടുകാര്യസ്ഥത മൂലം വിരമിക്കൽ പ്രായം കഴിഞ്ഞ് വർഷങ്ങളോളം ശമ്പളം കൈപ്പറ്റി ചില ജീവനക്കാർ തുടർന്നിരുന്നു.കമ്പ്യൂട്ടർവത്ക്കരണം പൂർത്തിയായെന്നു മാനേജ്മെന്റ് അവകാശപ്പെടുമ്പോഴും ഷോറൂമുകളിലും പ്രൊഡക്ഷൻ സെന്ററുകളിലും ഇപ്പോഴും മാനുവൽ ബില്ലിംഗാണ്. ഗുണനിലവാരം ഇല്ലാത്ത ഉപകരണങ്ങൾ വാങ്ങി കോടികൾ പാഴാക്കിയെന്നല്ലാതെ കമ്പ്യൂട്ടർവത്ക്കരണം കൊണ്ട് ഹാൻവീവിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |