SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

ജനകീയ സമരത്തിന് വിജയം: ഏമ്പേറ്റിൽ മേൽപാലം

embettu

പരിയാരം: ഏമ്പേറ്റിൽ മേൽപാലം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടതോടെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരം ഇന്ന് അവസാനിപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ . മേൽപാലം നിർമ്മാണം നാളെ ആരംഭിക്കുമെന്നാണ് ആക്ഷൻ കമ്മിറ്റിക്ക് ലഭിച്ച ഉറപ്പ്.

ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്ന ആവശ്യമുയർത്തി നടക്കുന്ന സമരത്തിന്റെ 79ാം ദിനത്തിലാണ് ദേശീയപാത അധികൃതർ വഴങ്ങിയത്. എം .പി മാരായ ജോൺ ബ്രിട്ടാസ്, വി.ശിവദാസൻ എന്നിവരുടെ നേരിട്ടുള്ള ഇടപെടലാണ് മേൽപാലം എന്ന ആവശ്യം വേഗത്തിൽ യാഥാർത്ഥ്യമാകുന്നതിന് പ്രധാന കാരണമായത്. മേൽപാലം അനുവദിക്കുന്നതിനായി ജോൺ ബ്രിട്ടാസ് , വി .ശിവദാസൻ എന്നിവരുടെ സാന്നിധ്യത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയുമായി നേരിൽ ചർച്ച നടത്തിയിരുന്നു.

നാല് പഞ്ചായത്തുകളിലെ ജനങ്ങൾ അനുദിനം ബന്ധപ്പെടുന്ന ഭാഗമാണ് ഏമ്പേറ്റ് ജംഗ്ഷൻ.മേൽപാലം ഇല്ലാത്ത സാഹചര്യത്തിൽ പുതിയ ദേശീയപാത വന്നാൽ ഇരുഭാഗത്തുമുള്ളവർക്ക് വലിയ പ്രതിസന്ധിയുണ്ടാകുമെന്നായിരുന്നു ആക്ഷൻ കമ്മിറ്റി ഉന്നയിച്ച പ്രശ്നം.ആശുപത്രിയിൽ കൃത്യസമയത്ത് എത്താൻ പറ്റാത്ത സാഹചര്യം പോലുമുണ്ടാകുമെന്ന വസ്തുത കേന്ദ്രത്തെയും ദേശീയപാത അതോറിറ്റിയെയും ബോദ്ധ്യപ്പെടുത്താനായതോടെയാണ് ഏമ്പേറ്റിൽ മേൽപാലം അനുവദിച്ചത്.

മേൽപാലത്തിന്റെ പ്രവൃത്തി 17 ന് ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ച സാഹചര്യത്തിലാണ് സമരം പിൻവലിക്കുന്നതെന്ന് ചെയർപേഴ്സൺ വി. രമണി,കൺവീനർ ഇ .തമ്പാൻ എന്നിവർ അറിയിച്ചു.വി.ശിവദാസൻ എം.പി ഇന്ന് സ്ഥലം സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL