
കൊട്ടിയൂർ: കടുത്ത വന്യമൃഗഭീഷണി നേരിടുന്ന കൊട്ടിയൂരിൽ ആധി വർദ്ധിപ്പിച്ച് കരടിയുടെ സാമീപ്യവും.നീണ്ടുനോക്കി ടൗണിന് സമീപത്ത് കരടിയെ കണ്ടതായാണ് നാട്ടുകാരിലൊരാൾ അവകാശപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ പ്രദേശവാസിയായ അറയ്ക്കൽ ചാക്കോച്ചിയാണ് കരടിയെ കണ്ടെന്ന് പറയുന്നത്.
നീണ്ടുനോക്കിയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ കരടിയെയും കുഞ്ഞിനെയും കണ്ടെന്നാണ് ഇദ്ദേഹം നാട്ടുകാരോട് പറഞ്ഞത്. തന്നെ കണ്ട കരടികുഞ്ഞ് തിരിച്ചോടിയതിന് പിന്നാലെ വലിയ കരടിയും ഓടി മറഞ്ഞെന്ന് ഇദ്ദേഹം വിശദീകരിച്ചു. നാട്ടുകാരായ മറ്റ് ചിലരും കരടിയെയും കുഞ്ഞിനെയും കണ്ടെന്നും ചാക്കോച്ചി പറഞ്ഞു.
നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തി. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘവും നാട്ടുകാരും ചേർന്നാണ് പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയത്. നേരത്തെയും പ്രദേശത്ത് കരടിയെ കണ്ടുവന്നിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച കരടിയെ കണ്ടതോടെ പുലർച്ചെയുള്ള റബർ ടാപ്പിംഗ് താൽക്കാലികമായി നിർത്തിയിരിക്കുകയാണ് തൊഴിലാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |