
കണ്ണൂർ: കേബിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ (സി.ഒ.എ) പതിനാലാമത് സംസ്ഥാന കൺവൻഷന്റെ തുടർച്ചയായി ജില്ലാ കൺവൻഷൻ ഇന്നും 22, 25 തീയ്യതികളിലുമായി ജില്ലയിലെ മൂന്നു സോണുകളിലായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ന് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കുന്ന മിഡിൽ സോൺ കൺവൻഷൻ ജനറൽ സെക്രട്ടറി പി.ബി സുരേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ രാജൻ, സിഡ്കോ പ്രസിഡന്റ് വിജയകൃഷ്ണൻ , കേരളാ വിഷൻ ന്യൂസ് എം.ഡി പ്രിജേഷ് ആച്ചാണ്ടി എന്നിവർ പങ്കെടുക്കും. 221 പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ എം.ആർ രജീഷ്, പി.ശശികുമാർ, കെ.വി വിനയകുമാർ, പ്രദീപൻ, എം.വിനേഷ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |