
കാസർകോട്:കാസർകോട് മുനിസിപ്പൽ ജി.യു.പി സ്‌കൂൾ നുള്ളിപ്പാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ നിർമ്മിച്ച കെട്ടിടത്തിന്റെയും കാസർകോട് വികസന പാക്കേജിൽ നിർമ്മിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനവും വിദ്യാലയ വാർഷികാഘോഷവും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ എം.സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പാലിറ്റി വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാഹിർ ആസിഫ് , രജനി, പതിനെട്ടാം വാർഡ് കൗൺസിലർ വിമല ശ്രീധർ, ഖാലിദ് പച്ചക്കാട് എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് എ.സോമനാഥ, എസ്.എം.സി ചെയർമാൻ പി.തുളസി, അഡ്വ.യു.എസ്.ബാലൻ, യു.എ. ഉമ്മർ, സദാശിവ മല്യ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക കെ.എസ് ശ്രീലത സ്വാഗതവും പി.സ്നേഹലത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |