
പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പരിവർത്തനം സുസ്ഥിര ജീവിതവ്യവസ്ഥക്ക് നയരൂപീകരണവും പ്രയോഗവത്കരണവും എന്ന വിഷയത്തിൽ ഇന്നും നാളെയുമായി ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10ന് വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ.വിൻസെന്റ് മാത്യു ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹി ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് എജ്യൂക്കേഷൻ ഡീൻ പ്രൊഫ.സരോജ് ശർമ്മ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ.അമൃത് ജി.കുമാർ അദ്ധ്യക്ഷത വഹിക്കും. ഉത്തരാഖണ്ഡഡ് ഹേമാവതി നന്ദൻ ബഹുഗുണ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.സീമാ ധവാൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ പ്രൊഫ.ആർ.കെ.ജയപ്രകാശ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |