
പെരിയ(കാസർകോട്): ലൈംഗികാതിക്രമ കേസ് നിലനിൽക്കെ, ഡോ. ആർ. ജയപ്രകാശിനെ പെരിയ കേന്ദ്ര സർവകലാശാലയുടെ പുതിയ രജിസ്ട്രാറായി നിയമിച്ചതിനെച്ചൊല്ലി വിവാദം. സർവകലാശാലയിലെ വനിതാ ഡോക്ടറുടെ പരാതിയിൽ ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ജയപ്രകാശ്. നേരത്തെ, കേന്ദ്ര സർവകലാശാല പരീക്ഷാ കൺട്രോളറായിരുരുന്നു.
സർവകലാശാലയിലെ ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന വനിതാ മെഡിക്കൽ ഓഫീസറുടെ പരാതിയിലാണ് ജയപ്രകാശിനെതിരെ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2024 ജൂൺ 19ന് ലൈംഗികാതിക്രമം നടത്തിയതായി,2026 മേയ് മാസത്തിലാണ് പൊലീസിൽ പരാതി നൽകിയത്.ആരോഗ്യ കേന്ദ്രത്തിലെ കസേരയിൽ ഇരിക്കുമ്പോൾ ജയപ്രകാശ് ലൈംഗിക ഉദ്ദേശ്യത്തോടെ വലതു കൈയിൽ പിടിച്ചു വലിക്കുകയും , ചുവരിനോട് ചേർത്തു നിറുത്തി കടന്നു പിടിക്കുകയും ചെയ്തെന്നാണ് പരാതി.
അതേ സമയം, തനിക്കെതിരായ ആരോപണം ഡോ. ആർ. ജയപ്രകാശ് നിഷേധിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. 2024ൽ നടന്നതായി പറയുന്ന സംഭവത്തിൽ രണ്ട് വർഷത്തിനു ശേഷം പരാതി നൽകിയത് ഗൂഢാലോചനയുടെ ഭാഗമാണ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |