SignIn
Kerala Kaumudi Online
Saturday, 10 October 2026 1.32 AM IST

കേന്ദ്ര യൂണി. വിദ്യാർഥി സമരം നിറുത്തി

s

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭം രജിസ്ട്രാറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കാൻ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചതായി വിദ്യാർത്ഥി പ്രതിനിധികൾ അറിയിച്ചു.

സംഘപരിവാർ ബന്ധമുള്ള പ്രോക്ടർ ഡോ.ശ്രീകുമാർ ഇടപെട്ടതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. .വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്താൻ അഞ്ച് വിദ്യാർത്ഥികൾക്ക് അനുമതി നൽകി. തിങ്കളാഴ്ച കൂടിക്കാഴ്ച നടക്കും. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ ദ്വിദിന സെമിനാറിനിടെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. സെമിനാറിനിടെ പ്രതിഷേധിച്ചതിന്റെ പേരിൽ അഞ്ച് വിദ്യാർത്ഥികളെ പ്രോക്ടർ സസ്പെൻഡ് ചെയ്തതാണ് സമര കാരണം..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA