SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

നികുതി വർദ്ധനവിനെതിരെ ധർണ

j

പാണത്തൂർ: അന്യായ തൊഴിൽ നികുതി വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ, ബാളംതോട് പനത്തടി, കോളിച്ചാൽ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ പാണത്തൂർ യൂണിറ്റ് പ്രസിഡന്റും ചുള്ളിക്കര മേഖല കൺവീനറുമായ പി.എൻ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുഞ്ഞികൃഷ്ണൻ ബളാന്തോട്, സെബാൻ കാരക്കുന്നേൽ, ജസ്റ്റിൻ കോളിച്ചാൽ, സുരേഷ്ബാബു ബളാന്തോട്, സി കെ.കൃഷ്ണൻ പനത്തടി,വിനോദ്, പാണത്തൂർ, അനിൽ പനത്തടി,പ്രിയ ജോൺസൺ കോളിച്ചാൽ ,ജയശ്രീ ദിനേശ് പനത്തടി, ലാലി ടോമി പാണത്തൂർ, എന്നിവർ സംസാരിച്ചു. പാണത്തൂർ യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ജി.സജിമോൻ സ്വാഗതം പറഞ്ഞു. ധർണ്ണ സമരം കോളിച്ചാൽ യൂണിറ്റ് മുൻ ജനറൽ സെക്രട്ടറി സി സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL