SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

അഴിമതി ആരോപണത്തിന് പിന്നാലെ: കോർപറേഷൻ കാര്യാലയത്തിൽ വിജിലൻസ്

raid

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ കാര്യാലയത്തിൽ വീണ്ടും വിജിലൻസ് പരിശോധന നടത്തി. കോർപറേഷനിലെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി മാലിന്യശേഖരം നീക്കം ചെയ്യുന്നതിൽ 1.77 കോടിയുടെ ക്രമക്കേടുണ്ടെന്ന് സി ഐ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ടെൻഡർ നൽകിയതായും കണ്ടെത്തിയിരുന്നു നിശ്ചിത അളവിൽ മാത്രം മാലിന്യം നീക്കം ചെയ്ത് വലിയ തുക കൈപ്പറ്റിയതായും പറത്തുവന്നിരുന്നു.

ഇതിനു ശേഷം സി പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മുൻ മേയർ ടി.ഒ.മോഹനനെതിരെ അഴിമതി ആരോപണവുമായി രംഗത്തുവന്നിരുന്നു. ഈ കാര്യത്തിൽ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് നടന്ന കോർപറേഷൻ കൗൺസിൽ യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തു. കോർപറേഷൻ യോഗത്തിൽ ഈ ആവശ്യത്തോട് മുഖം തിരിക്കുന്ന സ്ഥിതിയാണ് ഭരണാധികാരികൾക്ക്. ഈ വിഷയം വിജിലൻസ് അന്വേഷിക്കണമെന്ന് സി പി.എം ജില്ലാ സെക്രട്ടറി ആവശ്യമുന്നയിച്ചിരുന്നു. ആരോപണങ്ങൾ ഇപ്പോഴും പുകഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് വിജിലൻസ് റെയ്ഡ് നടന്നത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് വിജിലൻസ് കണ്ണൂർ യൂണിറ്റ് സി.ഐ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്. വിജിലൻസ് സാമ്പത്തിക വിഭാഗവും അന്വേഷണത്തിൽ പങ്കെടുത്തു.

പരിശോധിച്ചത് എൻജിനീയറിംഗ്, റവന്യു,ആരോഗ്യവിഭാഗങ്ങളിലെ ഫയലുകൾ

എൻജിനിയറിംഗ്, റവന്യു, ആരോഗ്യ വിഭാഗം എന്നിവടങ്ങളിൽ നിന്നുള്ള ഫയലുകളാണ് പരിശോധിച്ചത്. ഏച്ചൂർ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ബയോ മൈനിംഗുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചിട്ടുണ്ട്. 86 ലക്ഷം രൂപ നൽകേണ്ടിടത്ത് 2.63 കോടി രൂപയാണ് ഖര മാലിന്യ നീക്കത്തിനായി കരാറുകാരൻ കൈപ്പറ്റിയത്. ഇത്രമാത്രം മാലിന്യം നീക്കിയാൽ മതിയെന്ന് മുൻമേയർ കരാറുകാരോട് പറഞ്ഞുവെന്നാണ് ആരോപണം.

പരിശോധന സി.ഐ.ജി റിപ്പോർട്ടിന് പിന്നാലെ

ലെഗസി മാലിന്യനീക്കിയതിൽ 1.77 കോടിയുടെ ക്രമക്കേടെന്ന് ആരോപണം

86 ലക്ഷം രൂപ നൽകേണ്ടിടത്ത് 2.63 കോടി ഖര മാലിന്യ നീക്കത്തിനായി കരാറുകാരൻ കൈപ്പറ്റി

മുൻ മേയർക്കെതിരെ സി.പി.എമ്മിന്റെ അഴിമതിയാരോപണം

 അന്വേഷണമാവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിൽ യോഗം ബഹിഷ്കരിച്ചിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL