SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

കുംഭച്ചൂടിനെ വെല്ലും അണ്ടല്ലൂരിന്റെ വിശ്വാസച്ചൂട്

andalloor

തലശ്ശേരി: കത്തുന്ന വേനലിലും വിശ്വാസച്ചൂടിൽ ജ്വലിച്ച് ധർമ്മടം ദ്വീപ്. അണ്ടലൂർ കാവിലെ ഉത്സവം പ്രമാണിച്ച് വിശ്വാസദീപ്തിയിൽ വ്രതശുദ്ധിയോടെ ചടങ്ങുകളിൽ പങ്കെടുക്കുകയാണ് ഊരുകളിലെ ആബാലവൃദ്ധം ജനവും.

രാമായണം തെയ്യത്തിന്റെ അനുഷ്ഠാനങ്ങളിലൂടെ ആചരിക്കുന്ന അപൂർവതയാണ് മറ്റ് തെയ്യാട്ടക്കാവുകളിൽ നിന്ന് അണ്ടല്ലൂരിലെ വ്യത്യസ്തമാക്കുന്നത്.

വിദൂര ദിക്കുകളിൽ നിന്നടക്കം ഭക്തജനങ്ങളുടെ വൻപ്രവാഹത്തിനാണ് ഇക്കുറി അണ്ടല്ലൂർ കാവ് സാക്ഷ്യം വഹിക്കുന്നത്.
മാതൃകാപരമായ സംഘാടകത്വം കൊണ്ടും ആതിഥേയത്വം കൊണ്ടും ആളുകളെ ആകർഷിക്കുകയാണ് ഉത്സവഭൂമി.
രാമായണ കഥാപാത്രങ്ങളുടെ കെട്ടിയാട്ടങ്ങൾ കാണാൻ സൂചി കുത്താനിടമില്ലാത്ത വിധം ജനമാണ് തുടക്കം മുതൽ കാവിൽ എത്തുന്നത്.
സീതയും മക്കളും എന്ന സങ്കൽപത്തിൽ കെട്ടിയാടുന്ന അതിരാളൻ ഭഗവതിയും മക്കളുമാണ് അണ്ടലൂർ കാവിലെ ഉത്സവത്തിൽ ആദ്യം ഇറങ്ങുന്നത്. തുടർന്ന് നാഗകന്യക, നാഗഭഗവതി, തുടങ്ങിയ ദൈവക്കോലങ്ങളും.ഉച്ചയോടെ ബാലി, സുഗ്രീവനും ഹനുമദ് സങ്കൽപ്പത്തിലുള്ള ബപ്പൂരനും എത്തും. സന്ധ്യയോടെ പ്രധാന ദൈവമായ ദൈവത്താറിശ്വരൻ തിരുമുടിയണിയും ഒപ്പം അങ്കക്കാരൻ, ബപ്പൂരൻ ദൈവങ്ങളും ഉണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL