
പാലക്കുന്ന് : പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവം 24 മുതൽ 28 വരെ നടക്കും. മുന്നോടിയായി ഇന്നലെ കുലകൊത്തൽ ചടങ്ങ് നടന്നു. 23ന് ഭരണികുറിക്കും. അന്ന് ഭരണികുഞ്ഞിയെ പടിഞ്ഞാറ്റയിൽ അരിയിട്ട് വാഴിക്കും. 24ന് ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തിൽ ആചാരസ്ഥാനികരും വാല്യക്കാരും ചേർന്ന് ആനപ്പന്തൽ ഉയർത്തും.
രാത്രി 9ന് കെട്ടിച്ചുറ്റിയ നർത്തകരും തിടമ്പുകളും തിരുവായുധങ്ങളും ധ്വജസ്തഭത്തിലേറ്റാനുള്ള കൊടിയും മേലാപ്പുമായി ഭണ്ഡാരവീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. ശുദ്ധികർമ്മങ്ങളും കലശാട്ടും പൂർത്തിയാക്കി രാത്രി 12.30ന് ഭരണി ഉത്സവത്തിന് കൊടിയേറ്റും. 26ന് താലപ്പൊലി ഉത്സവ നാളിൽ പുലർച്ചെ 4.30 ന് താലപ്പൊലി ഉത്സവവും തുടർന്ന് ഉത്സവബലിയും.27ന് ആയിരത്തിരി ഉത്സവം. .28ന് രാവിലെ 6.30ന് കൊടിയിറക്കം. തുടർന്ന് ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. ഉത്സവ നാളുകളിൽ വൈകുന്നേരം 6.30ന് സന്ധ്യാ ദീപത്തിന് ശേഷം സന്ധ്യാ വേലയും കലശാട്ടും ഉണ്ടായിരിക്കും. 25 നും 26 നും ഉച്ചയ്ക്ക് 12.30 ന് അന്നദാനം. ഉത്സവനാളുകളിൽ രാവിലെ 8 മുതൽ തുലാഭാര സമർപ്പണം നടത്താവുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
തിരുമുൽകാഴ്ചകൾ ഇവ
26ന് രാത്രി 10ന് ചിറമ്മൽ പ്രദേശ്, 11ന് ഉദുമ പടിഞ്ഞാർക്കര പ്രദേശ് , 12ന് എരോൽ ആറാട്ടുകടവ് പ്രദേശ്, 1ന് പള്ളിക്കര തണ്ണീർപുഴ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കാഴ്ച്ചാ ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |