
കാഞ്ഞങ്ങാട് : കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന കാഞ്ഞങ്ങാട് എരിയാ കാൽനട പ്രചരണ ജാഥ ഇന്ന് പ്രയാണം തുടങ്ങും. ജാഥ 20ന് വാഴുന്നോറടിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും ഏരിയാ കമ്മിറ്റിയംഗം ടി.വി.കരിയന്റെ നിര്യാണത്തെ തുടർന്ന് ആദ്യ ദിവസത്തെ പര്യടനം ഒഴിവാക്കിയിരുന്നു. ഇതേ തുടർന്നാണ് ജാഥ പ്രയാണം ഇന്നേക്ക് മാറ്റിയത് .ജാഥ സി പി എം എരിയാ സെക്രട്ടറി കെ.രാജ്മോഹനൻ പതാക കൈമാറി.ജില്ലാകമ്മറ്റിയംഗം വി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയർമാൻ എൻ.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു.സി പി.എം ജില്ലാകമ്മറ്റിയംഗം പി.കെ. നിഷാന്ത് , ജാഥാ ലീഡർ കെ.രാജ്മോഹനൻ, മാനേജർ മൂലകണ്ടം പ്രഭാകരൻ, പി.അപ്പുകുട്ടൻ, എം.പൊക്ലൻ, എന്നിവർ സംസാരിച്ചു .സംഘാടകസമിതി കൺവീനർ രുഗ്മണി സ്വാഗതം പറഞ്ഞു. 25 വരെ അഞ്ചു ദിവസങ്ങളിലായി ഏരിയയിലെ മുപ്പതോളം കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തി രാവണീശ്വരം ചെഗുവേര നഗറിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |