SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

ആശ വർക്കർമാരുടെ മാർച്ചും ധർണ

ashaworker-march

കാഞ്ഞങ്ങാട്: കേന്ദ്രസസ്ഥാന സർക്കാറിനെതിരെ ആശ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് മാർച്ചും പിച്ചതെണ്ടൽ സമരവും നടത്തി. ഐ.എൻ ടി.യു.സി. ജില്ലാ പ്രസിഡന്റ് 'പിജി ദേവ് ഉദ്ഘാടനം ചെയ്തു.ആശാവർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച്, അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ഒ.ടി.പി സമ്പ്രദായം ഒഴിവാക്കണമെന്നും പി.ജി.ദേവ് ആവശ്യപെട്ടു. ജില്ലാ പ്രസിഡന്റ് സിന്ധു ബാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, ഐ.എൻ.ടി.യു.സി.ജില്ലാ ജന:സെക്രട്ടറി കെ.എം. ശ്രീധരൻ.പി.വി.ചന്ദ്രശേഖരൻ, പി.വി.ബാലകൃഷ്ണൻ, പി.ജി പ്രസന്നകുമാരി , സി.രേഖ, വിമല കുഞ്ഞികൃഷ്ണൻ, പുഷ്പാവതി മഞ്ചേശ്വരം, സുബൈദ ചെങ്കള , അനിത തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL