
കാഞ്ഞങ്ങാട്: പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രി ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചു. പൊതു ജനങ്ങൾക്ക് ഉപകാരപ്പെടാതെ കോടികൾ മുടക്കി കെട്ടിടം പണിത് കാട് മൂടി കിടക്കുന്നത് അധികാരികളുടെ അലംഭാവമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ പറഞ്ഞു. തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു .
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അക്ഷയ എസ്.ബാലൻ, രജിത രാജൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സിജോ അമ്പാട്ട്, ഗോകുൽ ദാസ് ഉപ്പിലിക്കൈ, ശരത്ത് ചന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ എച്ച്.ആർ.വിനീത് ,മണികണ്ഠൻ പെരുമ്പള്ളി, സനോജ് കുശാൽ നഗർ, സുനീഷ് അരയി, നിബിൻ നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |