
കണ്ണൂർ: കണ്ണൂരിനെ കേരളത്തിന്റെ കായിക ഹബ്ബാക്കി മാറ്റുന്നതിനും ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് നാടിന്റെ സമ്പത്ത് എന്ന ആഹ്വാനവുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് നടത്തുന്ന എട്ടാമത് കണ്ണൂർ ബീച്ച് റൺ 23 ന് നടക്കും. പുലർച്ചെ അഞ്ചിന് പയ്യാമ്പലം പാർക്കിൽ നിന്നും ആരംഭിച്ച് പാർക്കിൽ അവസാനിക്കുന്ന രീതിയിലാണ് മാരത്തൺ സംഘടിപ്പിക്കുത്. ഒളിമ്പ്യൻ ഏഷ്യൻഗെയിംസ് ചാമ്പ്യനുമായ പ്രീജാ ശ്രീധരനാണ് ഈ വർഷത്തെ ബീച്ച് റണ്ണിന്റെ ബ്രാൻഡ് അംബാസിഡർ.ബീച്ച് റണ്ണിന്റെ ഭാഗമായി രാവിലെ 5.15ന് ഡി.ടി.പി.സി പാർക്കിൽ ഡൽഹിയിലെ സമീർ സിദേവ് സൂംബാ മാജിക് ഗ്രൂപ്പ് നയിക്കുന്ന സുംബാ ഡാൻസ് നടക്കും.നാല് വിഭാഗങ്ങളിലായാണ് മത്സരം. ചേംബർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായും മത്സരങ്ങളുണ്ട്. വാർത്താസമ്മേളനത്തിൽ ടി.കെ.രമേഷ് കുമാർ,സച്ചിൻ സൂര്യകാന്ത്, എ.കെ.റഫീഖ്, കെ. നാരായണൻ കുട്ടി, കരീം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |