
കണ്ണൂർ: മുൻ മേയർ ടി.ഒ.മോഹനന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുക, പയ്യാമ്പലം ശവസംസ്കാരത്തിന്റെ മറവിൽ കമ്മീഷൻ പറ്റുന്നത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മാലിന്യത്തിന്റെ പേരിൽ പോലും കണ്ണൂർ കോർപ്പറേഷനിൽ നടക്കുന്നത് വൻ അഴിമതിയാണെന്നും ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു വിനോദ് കുമാർ പറഞ്ഞു.ആചാര പ്രകാരം സംസ്ക്കാരം പോലും നടത്താൻ സാധിക്കാത്ത സാഹചര്യമാണ് പയ്യാമ്പലത്ത് നിലനിൽക്കുന്നത്. ഇത്തിനുത്തരവാദി കോർപ്പറേഷൻ ഭരിക്കുന്ന യു.ഡി.എഫ് നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു.കോർപ്പറേഷൻ കൗൺസിലർ വി.കെ.ഷൈജു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.സി മനോജ്, എ.ദാമോദരൻ, സി രഘുനാഥ്, യു.ടി.ജയന്തൻ, അരുൺ കൈതപ്രം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |