SignIn
Kerala Kaumudi Online
Thursday, 22 October 2026 5.03 PM IST

കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലും ഫലം കാണുന്നില്ല: പുകഞ്ഞ് പുകഞ്ഞ് മാടായി കോളജ് നിയമന വിവാദം

madayi

കണ്ണൂർ: മാടായി കോളജ് നിയമന വിവാദത്തിൽ കോൺഗ്രസിലെ പൊട്ടിത്തെറി ശമിച്ചില്ല. നേതൃത്വം ഇടപെട്ട് അനുരഞ്ജനത്തിനായി ഡി.സി.സി. നേതൃത്വം കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയിൽ നിന്നും ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ വിട്ടുനിന്നു.

നിയമനം റദ്ദാക്കണമെന്നതിൽ കവിഞ്ഞ് ഒത്തുതീർപ്പിനില്ലെന്നാണ് വിഷയത്തിൽ
ഇടഞ്ഞുനിൽക്കുന്നവരുടെ വാദം. വിഷയം പ്രാദേശികതലത്തിൽ പാർട്ടി പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് അനുരഞ്ജനത്തിന് ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് മുൻകൈയെടുത്തത്. ഇടഞ്ഞു നിൽക്കുന്ന കുഞ്ഞിമംഗലം ചെറുതാഴം മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളെയായിരുന്നു ചർച്ചയ്ക്കു ക്ഷണിച്ചത്. നേരത്തേ കെ.പി.സി.സി നിശ്ചയിച്ച ഉപസമിതി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പാകാത്തതിൽ പയ്യന്നൂർ, കല്യാശ്ശേരി നിയോജക മണ്ഡലം കോൺഗ്രസിനിടയിൽ കനത്ത പ്രതിഷേധമുണ്ട്.നിലവിൽ

പ്രാദേശിക പ്രവർത്തകരും നേതാക്കളും പാർട്ടിയുമായി സഹകരിക്കുന്നില്ല. ഇതെ തുടർന്നാണ്
നിയമനവിവാദവുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എം.പിയെ വഴിയിൽ തടഞ്ഞതിന് നടപടി നേരിട്ട നേതാക്കളെ തുടർന്ന് ഡി.സി.സി. നേതൃത്വം നേരിട്ട് ബന്ധപ്പെട്ടത്.

പ്രവർത്തനം നിലച്ച് കുഞ്ഞിമംഗലം,ചെറുതാഴം മണ്ഡലം കോൺഗ്രസ്

എം.കെ.രാഘവനെതിരെ പ്രതിഷേധിച്ച നേതാക്കൾക്കെതിരെ നടപടി എടുത്തതിൽ കുഞ്ഞിമംഗലം ചെറുതാഴം മണ്ഡലം കോൺഗ്രസ് കമ്മറ്റികൾ കടുത്ത പ്രതിേഷേധത്തിലാണ്. നേതൃത്വം നിശ്ചയിച്ച പരിപാടികളൊന്നും ഈ മേഖലകളിൽ നടക്കുന്നില്ല. ഇത്തരത്തിൽ പ്രവർത്തകർ ഒന്നടങ്കം പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. തിരുവഞ്ചൂർ നടത്തിയ ചർച്ചയും തീരുമാനങ്ങളും പ്രതിഷേധം തണുപ്പിക്കാനുള്ള തന്ത്രമാണെന്നാണ് ഇടഞ്ഞു നിൽക്കുന്ന നേതാക്കൾ പറയുന്നത്. കടുത്ത തീരുമാനങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്നും ഈ നേതാക്കൾ പറഞ്ഞു.എം.കെ.രാഘവൻ എം.പിയെ എതിർക്കുന്നവർ പരസ്യ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നായിരുന്നു കെ.പി.സി.സി ഉപസമിതി പറഞ്ഞിരുന്നത്. എന്നാൽ പ്രശ്നപരിഹാര ഫോർമുല നടപ്പാകാതായതോടെയാണ് വീണ്ടും പ്രതിഷേധം കടുപ്പിക്കാൻ ഇടഞ്ഞുനിൽക്കുന്നവർ നീക്കം തുടങ്ങിയത്.


നിയമനവിവാദം കലാപമായി

മാടായി കോളേജിൽ സി.പി.എമ്മുകാർക്ക് നിയമനം നൽകിയെന്ന തർക്കമാണ് കണ്ണൂർ കോൺഗ്രസിൽ പരസ്യ കലാപത്തിലേക്ക് വളർന്നത്. അതെ സമയം നിയമനം പുന: പരിശോധിക്കുന്നത് അസാദ്ധ്യമെന്നാണ് കോളേജ് ഭരണസമിതി നിലപാട്.പ്രതിഷേധം തുടരുന്നതിനിടെ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.പി.സി സി സെക്രട്ടറി കെ.ജയന്ത്, എറണാകുളത്തെ കോൺഗ്രസ് നേതാവ് അബ്ദുൾ മുത്തലീഫ് എന്നിവരെ നിയോഗിക്കുകയായിരുന്നു. വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ.പി.സി.സി.ക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL