
പയ്യന്നൂർ: കണ്ടങ്കാളി പൂന്തുരുത്തി ഊർപഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം ( കോട്ടം) ചതുർ ദിന കളിയാട്ടം ഇന്ന് തുടങ്ങും. വൈകീട്ട് 7 ന് കോട്ടം കലാകാരികളുടെയും കലാകാരന്മാരുടെയും ഗാനലാപനവും നൃത്തനൃത്ത്യങ്ങളും. നാളെ രാത്രി വനിതാ വേദിയുടെ തിരുവാതിരക്കളിയും ഫ്യൂഷൻ തിരുവാതിരയും. രാത്രി ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം പുറപ്പാട്. ഒന്നിന് രാവിലെ 7ന് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ തെയ്യങ്ങളുടെ പുറപ്പാട്.വൈകുന്നേരം 4ന് വനിതാവേദി അവതരിപ്പിക്കുന്ന അക്ഷരശ്ലോകവും തുടർന്ന് ഭജന സമിതി അവതരിപ്പിക്കുന്ന ഭജനയും. രാത്രി എട്ടരക്ക് ഊർപഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം പുറപ്പാടും കുഞ്ഞിമംഗലം ശ്രീ മാന്യമംഗലം വേട്ടക്കൊരുമകൻ സോമേശ്വരി ക്ഷേത്ര പരിപാലന സംഘം അവതരിപ്പിക്കുന്ന കോൽക്കളിയും .രണ്ടിന് രാവിലെ 10ന് ഊർപ്പഴശ്ശി ദൈവത്തിന്റെ പുറപ്പാടും ഉച്ചക്ക് 3ന് വേട്ടക്കൊരുമകൻ ദൈവത്തിന്റെ പുറപ്പാടും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |