
പയ്യന്നൂർ : പ്ലസ് വൺ, പ്ലസ് ടുപൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തുടർച്ചയായി അഞ്ചാം വർഷവും യൂത്ത്സെന്റർ ഗ്രന്ഥാലയത്തിൽ സൗജന്യ കെമിസ്ട്രി ശില്പശാല സമാപിച്ചു. അദ്ധ്യാപകൻ സി. വി. രാജു നയിച്ച ശിൽപശാല
യുവജനക്ഷേമ ബോർഡ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ അഡ്വ.സരിൻ ശശി ഉദ്ഘാടനം ചെയ്തു. നാല് ദിവസത്തെ
രാത്രി ശില്പശാലയിൽ പന്ത്രണ്ട് വിദ്യാലയങ്ങളിൽ നിന്നായി 110 വിദ്യാർത്ഥികൾ പങ്കെടുത്തു.മുൻ വർഷ പരീക്ഷ ചോദ്യ പേപ്പറുകൾ, മാതൃകാ ചോദ്യങ്ങൾ, ഓരോ പാഠഭാഗത്തിലെയും പ്രധാന ഭാഗങ്ങൾ, മെമ്മറി ടെക്നിക്കുകൾ, ഷോർട്ട് കട്ട് രീതികൾ എന്നിവയാണ് ശില്പശാലയിൽ ഉൾപ്പെടുത്തിയത്.സമാപന പരിപാടിയിൽ ഒ. ബി. സുനീഷ് അദ്ധ്യക്ഷത വഹിച്ചു. എസ്. രജനീകാന്ത് ,
എം.സുധീർ , ഇ.പി.ഹരീഷ് കുമാർ,എസ്.പ്രശാന്ത് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |