SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

പനങ്കാവ് കുന്നുംകൈ റോഡ് മന്ത്രി ഉദ്ഘാടനം

road

പുതിയതെരു: ചിറക്കൽ ഗ്രാമപഞ്ചായത്തിൽ രണ്ട് കോടി ഉപയോഗിച്ച് നവീകരിച്ച പനങ്കാവ് ന്നുംകൈ റോഡ് ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ഡബ്ലു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാം കിഷോർ റിപ്പോർട്ട് അവതരിപ്പിച്ചു. റോഡിന്റെ നിർമാണ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിച്ച കോൺട്രാക്ടർ മനോഹരനെ മന്ത്രി ആദരിച്ചു.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, ചിറക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വത്സല, ചിറക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ശശീന്ദ്രൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി.അനീഷ് കുമാർ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിൽകുമാർ കപ്പള്ളി ശശിധരൻ, കെ.പവിത്രൻ, പ്രമോദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL