
പാപ്പിനിശ്ശേരി: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി നാട്ടുപച്ച ശില്പശാല ഉദ്ഘാടനവും
നവകേരള മിഷൻ ജില്ല കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ നിർവ്വഹിച്ചു. ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ഒരു വാർഡ് മാതൃകശുചിത്വ വാർഡ് ആക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇരിണാവ് ആനാംകൊവ്വലിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. നാട്ടുപച്ച ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല നിർവഹിച്ചു. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുനിൽ കുമാർ പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പ്രീത, പി.ഗോവിന്ദൻ,ടി.ചന്ദ്രൻ, എം.ബാലകൃഷ്ണൻ ഇരിണാവ എന്നിവർ സംസാരിച്ചു. കല്ല്യാശ്ശേരി ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. കെ.സിജു സ്വാഗതവും സംഘടക സമിതി ചെയർമാൻ എം.കെ.സുധാകരൻ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |