
കണ്ണൂർ: കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടി മുന്നേറുന്ന ഒരു മത്സരാർഥിയുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ ബി. എഡ് രണ്ടാം വർഷ വിദ്യാർത്ഥി കൃഷ്ണനുണ്ണി. ഒൻപത് ഇനങ്ങളിലാണ് ഉണ്ണി മത്സരിക്കുന്നത്. ഇതിൽ കഴിഞ്ഞ നാലിനങ്ങളിലും ഒന്നാം സ്ഥാനം. പാശ്ചാത്യ സംഗീതം, സംസ്കൃത പദ്യാലാപനം, മലയാളം പദ്യാലാപനം, അക്ഷര ശ്ലോകം എന്നിവയിലാണ് ഒന്നാം സ്ഥാനം അഷ്ടപതി, ലളിത സംഗീതം, ഇടയ്ക്ക, നാടൻപാട്ട്, സംഘ ഗാനം എന്നിവയാണ് ഇനി ബാക്കി. സംഗീതത്തിൽ ഗുരുവായ അച്ഛൻ ശ്രീകുമാർ രാമ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനാണ്. അമ്മ ആശ ഫെഡറൽ ബാങ്കിലെ ക്ലാർക്കും. സഹോദരൻ ഗൗരീ ശങ്കറും സ്കൂൾ കലോത്സവ വേദികളിൽ സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |