
കണ്ണൂർ: വിനേഷ് ഫോഗട്ട് എന്ന പേര് രാജ്യം മറക്കില്ല. അധികാരി വർഗം ഞെരിച്ച് ഇല്ലാതാക്കാൻ നോക്കിയ പെൺ സ്വപ്നത്തിന്റെ പേര്. എല്ലാ അസമത്വങ്ങളോടും നിലനിൽക്കുന്ന വ്യവസ്ഥിതിയോടും പൊരുതിയ കരുത്തുള്ള ഗുസ്തി താരത്തിന്റെ കഥയാണ് വി.കെ.പാർവണയ്ക്ക് മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.
അധികാരത്തിനു മുന്നിലും ആൺകോയ്മയ്ക്ക് മുന്നിലും വഴങ്ങാൻ മനസ്സില്ലാത്ത ഇന്ത്യൻ പെൺ പോരാട്ടമായിരുന്നു പാർവണയുടെ ആവിഷ്ക്കാരം. അധികാരത്തിന്റെ ദുഷ്ക്രിയകൾക്കെതിരെ ശബ്ദമായതിനാലാണ് വിനേഷ് ഫോഗാട്ടിന് അർഹമായതൊന്നും ലഭിക്കാതിരുന്നത്.
എത്ര അടിച്ചമർത്തിയാലും പെണ്ണിന്റെ പോരാട്ടം തുടരുമെന്ന് ആഹ്വാനം ചെയ്താണ് മോണോ ആക്ട് അവസാനിക്കുന്നത്.
പയ്യന്നൂർ കോളേജിൽ മൂന്നാം വർഷ ബി.എസ്.സി മത്തമാറ്റിക്സ് വിദ്യാർഥിയായ പാർവണ കഴിഞ്ഞ കലോത്സവത്തിലും ഏകാഭിനയത്തിൽ ഒന്നാം സ്ഥാനം നേടി. അഞ്ചാം ക്ലാസ് മുതൽ സ്കൂൾ കലോത്സവങ്ങളിൽ സജീവമാണ്. നീലേശ്വരത്തെ ശശികുമാറാണ് ഏകാഭിനയത്തിന്റെ ഗുരു. അച്ഛൻ ശാന്തകുമാർ അമ്മ ജിഷ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |