
നീർത്തടാധിഷ്ഠിത ജലപരിപാലനം സെമിനാർ 10 ന്
വേങ്ങാട്: ഭൂജല വകുപ്പിന്റെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ധർമടം മണ്ഡലത്തിൽ പൂർത്തിയാക്കിയ കർമ്മ പദ്ധതികളുടെ ഉദ്ഘാടനവും നീർത്തടാധിഷ്ഠിത ജല പരിപാലനം എന്ന വിഷയത്തിൽ ഏകദിന സെമിനാറും മാർച്ച് പത്തിന് രാവിലെ 9.30ന് വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും. ത്രിതല തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജല സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ബോധവൽക്കരണ സെമിനാറിൽ പങ്കെടുക്കും. കൃഷി, വ്യവസായം, വാണിജ്യം, ഗാർഹികം തുടങ്ങിയ വിവിധ മേഖലകളിൽ ഭൂജല സംബന്ധിയായ നിയമങ്ങൾ, ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും.
ൽ പൂർത്തിയാക്കിയ കർമ്മ പദ്ധതികളുടെ ഉദ്ഘാടനവും നീർത്തടാധിഷ്ഠിത ജല പരിപാലനം എന്ന വിഷയത്തിൽ ഏകദിന സെമിനാറും മാർച്ച് പത്തിന് രാവിലെ 9.30ന് വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും. ത്രിതല തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജല സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ബോധവൽക്കരണ സെമിനാറിൽ പങ്കെടുക്കും. കൃഷി, വ്യവസായം, വാണിജ്യം, ഗാർഹികം തുടങ്ങിയ വിവിധ മേഖലകളിൽ ഭൂജല സംബന്ധിയായ നിയമങ്ങൾ, ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |