
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര മഹിളാദിനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവു തെളിയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനെ അനുമോദിച്ചു. പ്രാദേശിക കർഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ പി.വി.ദിവാകരൻ അവാർഡ് ദാനം നിർവ്വഹിച്ചു. പരിസ്ഥിതി പുന:സ്ഥാപനം, പൊതുവികസനം സംരംഭകത്വ വികസനം എന്നിവയിലെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്.പ്രശസ്ത ശില്പി മധു ബങ്കളം രൂപകൽപ്പന ചെയ്ത ശില്പമാണ് ആദരവിന്റെ ഭാഗമായി നൽകിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പി.വി.ദിവാകരൻ ശില്പം കൈമാറി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശൈലജഭട്ട്, ജാസ്മിൻ കബീർ, ഫാത്തിമത്ത് ഷംന, ഫിനാൻസ് ഓഫീസർ എം.എസ്.ശബരീഷ്, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ വി.എം.അഖില, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ.വി.സത്യൻ എന്നിവർ സംസാരിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |