
കാഞ്ഞങ്ങാട് : അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) ജില്ലാ കമ്മിറ്റി വനിതാദിനം കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്നു. അഡ്വ.ആലീസ് കൃഷ്ണൻ വനിതാ ദിനം ഉദ്ഘാടനം ചെയ്തു. ബി.എം. എസ് ജില്ലാ വൈസ് പ്രസിഡന്റ് ഗീത ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ദേവു ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി.രാജീവൻ സമാരോപി പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഉപേന്ദ്രൻ കോട്ടക്കണി , ജില്ലാ സെക്രട്ടറി കെ.വി.ബാബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വനി, ബി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം വി.വി.ബാലകൃഷ്ണൻ , മിനി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. യശ്വന്തി മഞ്ചേശ്വരം സ്വാഗതം പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |