
ചെറുവത്തൂർ: ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വടംവലി മത്സരം 11ന് ചെറുവത്തൂർ ബസ്സ് സ്റ്റാൻഡിന് സമീപം പ്രത്യേകം തയ്യാറാക്കുന്ന ഫ്ളഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കും. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 16 ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ ജോയന്റ് സെക്രട്ടറി ജംഷദ് അലി മലപ്പുറം ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങിൽ സി പി.എം ചെറുവത്തൂർ ഏരിയാ സെക്രട്ടറി രജീഷ് വെള്ളാട് സമ്മാനദാനം നടത്തും. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും നൽകും.പത്രസമ്മേളനത്തിൽ സി ഐ.ടി.യു. ജില്ലാ കമ്മിറ്റി മെമ്പർ സി കൃഷ്ണൻ, എ.വി.ദാമോദരൻ, പി.സുരേശൻ, കെ.ഭവജൻ, കെ.സുജിത്ത്, പങ്കജാക്ഷൻ, വി.വി.രതീഷ് ബാബു എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |