
നീലേശ്വരം:കുട്ടികൾ കുറയുന്നതിന്റെ പേരിൽ ബാച്ചുകൾ നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എച്ച്.എസ്.എസ്.ടി.എ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മുൻ സംസ്ഥാന പ്രസിഡന്റ് എം.രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എച്ച്.എസ്.എസ്.ടി.എ അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.പി. അനിൽ മുഖ്യാതിഥി ആയിരുന്നു. എച്ച്.എസ്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.സദാശിവൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി പി.അഭിരാം പ്രവർത്തന റിപ്പോർട്ടിന് മേലുള്ള ചർച്ചകൾക്ക് നേതൃത്വം നൽകി. എച്ച്.എസ്.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫോറം കൺവീനർ എം.കെ.ദീപ, വനിതാ ഫോറം കൺവീനർ ടി.കെ.വസന്തകുമാരി, കെ.ഹരിപ്രസാദ് ,വി.കെ. പ്രിയ, എസ്.എം.ശ്രീപതി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സോജി ചാക്കോ സ്വാഗതവും ട്രഷറർ എം.രവി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |