
ആറളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരലിന് ആറളം ട്രൈബൽ ഫെസ്റ്റിന് ഫാം സ്‌കൂളിൽ തുടക്കമായി.ആറളം തദ്ദേശീയ മേഖലയിലെ ബാലസഭ, അയൽക്കൂട്ടം, ഓക്സിലറി, ഷീ ക്ലബ്, യൂത്ത് ക്ലബ്, ബ്രിഡ്ജ് കോഴ്സ് വിദ്യാർത്ഥികൾ എന്നിവരുടെ ഒത്തുകൂടലും വിവിധ തനതു കലാ പരിപാടികളുടെ അവതരണവും രണ്ട് ദിവസങ്ങളിലായി നടക്കും. ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ രാഹുൽ, പി.ഒ.ദീപ എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിൽ ക്ലാസുകളും, സെമിനാറുകളും നടക്കും. കണ്ണൂർ വായ്ത്താരി ഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാ സന്ധ്യയോടെ ഫെസ്റ്റിന് സമാപനമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |