
കണ്ണൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ വനിതാ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആചരിച്ചു. ഹോട്ടൽ റോയൽ ഒമാർസിൽ വച്ച് നടന്ന പരിപാടി കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് പി വസന്തം ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ചന്ദ്ര ബോസ്, ഡോക്ടർ കിരൺ വിശ്വനാഥ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു. പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഡോക്ടർ രേഷ്മ ദാമോദരൻ ഡോക്ടർ അമ്മു കൃഷ്ണ യാദവ് ,കെ ബിന്ദു എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി ഡോക്ടർ ഭവ്യ സ്വാഗതവും കണ്ണൂർ താലൂക്ക് സെക്രട്ടറി ഡോക്ടർ ആരമ്യ തോമസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |