SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

ലഹരിക്കേസിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി

habeeba

കണ്ണൂർ: മയക്കുമരുന്ന് കേസിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. തലശ്ശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബിയെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയാണ് നാട് കടത്താൻ ഉത്തരവിറക്കിയത്. മയക്കുമരുന്നു കേസുകളിൽ പ്രതി തുടർച്ചയായി ഉൾപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്. കഴിഞ്ഞ ഒക്ടോബറിൽ താളാപ്പിൽ വച്ച് 24.23 ഗ്രാം ബ്രൗൺ ഷുഗറുമായി യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും യുവതി മയക്കുമരുന്ന് കേസുകളിൽ പെട്ടതോടെയാണ് നടപടി. എക്സൈസ് എം.ഡി.എം.എയുമായി എക്സൈസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നതാണ് ഉത്തരവോടെയാണ് നാടുകടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL