
കാഞ്ഞങ്ങാട് : തൃക്കരിപ്പൂർ ഇ.കെ.എൻ.എം ഗവ. പോളിടെക്നിക്ക് കോളേജിനെ ഹരിതകലാലയമായി പ്രഖ്യാപിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ പ്രഖ്യാപനം നടത്തി. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.ഭാഗ്യശ്രീ ദേവി അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ബ്‌ളോക്ക് കോർഡിനേറ്റർ പി.വി.ദേവരാജൻ, കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ വത്സൻ കരിവെള്ളൂർ, സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ കെ.അഭിനവ്., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ.രമ്യ എന്നിവർ പ്രസംഗിച്ചു. ഹരിത കേരള മിഷന്റെ എ പ്ലസ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസിപ്പാളിന് കൈമാറി. കെ.ജി.ഒ.എ സംഭാവന ചെയ്ത റിംഗ് കംപോസ്റ്റ് ബിന്നുകൾ പ്രിൻസിപ്പാൾ ഏറ്റുവാങ്ങി. യു. രാജേഷ് സ്വാഗതവും ഹരിത പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ടി.എം. ജയരാജൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |