പേരാവൂർ: പേരാവൂർ റണ്ണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന പേരാവൂർ മിനി മാരത്തൺ ഏപ്രിൽ 13ന് നടക്കും. വൈകിട്ട് 4.30ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പുഴ, മണത്തണ, തൊണ്ടിയിൽ വഴി പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും വിധമാണ് റൂട്ട്. സർക്കാരിന്റെ ലഹരി മുക്ത പ്രചരണത്തോട് സഹകരിച്ച് 'ഓടിത്തോല്പിക്കാം ലഹരിയെ' എന്ന സന്ദേശമുയർത്തിയാണ് മാരത്തൺ. പേരാവൂർ അത്ലറ്റിക് അക്കാഡമിയാണ് മാരത്തണിന്റെ ടൈറ്റിൽ സ്പോൺസർ.
150 പേർക്കാണ് മാരത്തണിൽ പങ്കാളിത്തം. എല്ലാവർക്കും ടീ ഷർട്ടും മെഡലും ലഘുഭക്ഷണവും സൗജന്യമാണ്. 20ന് രജിസ്ട്രേഷൻ തുടങ്ങും. ഫോൺ: 99 47 53 74 86, 94 00 40 32 43. വാർത്താ സമ്മേളനത്തിൽ പേരാവൂർ റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് സൈമൺ മേച്ചേരി, ഇവന്റ് കോ-ഓർഡിനേറ്റർ ഡെന്നി ജോസഫ്, ഷിജു ആര്യപ്പറമ്പ്, ജെയിംസ് തേക്കനാൽ, ജെ. ജെറി മോൻ എന്നിവർ സംബന്ധിച്ചു.
(സർ,
പരിഗണിക്കുമല്ലോ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |