
കാഞ്ഞങ്ങാട്: കീക്കാംകോട്ട് റെഡ്സ്റ്റാർ ക്ലബിന്റെ 33ാ മത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് തുടങ്ങി. കാലിച്ചാം പൊതി മിനി സ്റ്റേഡിയത്തിൽ എല്ലാദിവസവും വൈകുന്നേരം അഞ്ചുമണിക്കാണ് മത്സരം തുടങ്ങുന്നത്. രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ 30ന് നടക്കും.ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പ്രഭാകരൻ കാഞ്ഞിരക്കാൽ, ബി.ബാലൻ, വി.ധനേഷ് എന്നിവർ സംസാരിച്ചു. കെ.മോഹനൻ സ്വാഗതം പറഞ്ഞു. വിജയികൾക്ക് കേഷ് അവാർഡ്, ട്രോഫി എന്നിവ നൽകും. നറുക്കെടുപ്പിലൂടെ കാണികൾക്കും സമ്മാനങ്ങൾ നൽകും. ടൂർണമെന്റിന് മുന്നോടിയായി ക്ലബ്ബിന്റെ ജെസി പ്രകാശനം നടന്നു. ടൂർണമെന്റ് മുന്നോടിയായി ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണ പരിപാടിയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |