
കാഞ്ഞങ്ങാട്: ഗർഭാശയ ഗളാർബുദവും പ്രതിരോധ കുത്തിവെപ്പും,സൂര്യാഘാതം,കുഷ്ഠരോഗ നിർമ്മാർജ്ജനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി മാദ്ധ്യമപ്രവർത്തകർക്ക് ശില്പശാല സംഘടിപ്പിച്ചു. രാജ് റെസിഡൻസിയിൽ ഡി.എം.ഒ ഡോ. എ.വി.രാംദാസ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ പട്ടികവർഗ്ഗ മേഖലയിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ഗർഭാശയ ഗളാർബുദത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.ഒരു ഡോസിന് 2000 രൂപ വിലമതിക്കുന്ന കുത്തിവെപ്പ് രണ്ടു ഡോസ് വീതം ഒരു കുട്ടിക്ക് നൽകണം. 14 വയസ്സിന് മുകളിൽ മൂന്ന് ഡോസ് ആവശ്യമാണ്. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി വ്യാപിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ഡോ.അലോക്, ഡോ.രഞ്ജിത്ത്, ഡോ.സന്തോഷ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |