
കാഞ്ഞങ്ങാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാ സമ്മേളനം പരിഷദ് ഭവനിൽ പടന്നക്കാട് കാർഷിക കോളേജ് പ്രൊഫസ്സർ ഡോ. കെ എം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി എ.എം.ബാലകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി വി.മധുസുദനൻ പ്രവർത്തന റിപ്പോർട്ടും ടി ഭാസ്ക്കരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു . അന്ധവിശ്വാസ ചൂഷണ നിരോധന നിയമത്തിന്റെ കരട് ബിൽ പാസ്സാക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി വി.വി.ശാന്ത ടീച്ചർ (പ്രസിഡന്റ്), വിനോദ് മേൽപ്പുറം (വൈസ് പ്രസിഡന്റ്), ടി ഭാസ്ക്കരൻ (സെക്രട്ടറി), യു.ഉണ്ണികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), വി മധുസൂദനൻ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |