SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

കാഞ്ഞങ്ങാട് സ്പർഷ് സേവന കേന്ദ്രം തുറന്നു

sparsh

കാഞ്ഞങ്ങാട്: കേരളത്തിലെ പതിനൊന്നാമത് സ്പർഷ് സേവന കേന്ദ്രം (എസ്.എസ്.സി) കാഞ്ഞങ്ങാട് ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ഐ.ഡി.എ.എസ് ടി.ജയശീലൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്ടുള്ള സ്പർഷ് സേവന കേന്ദ്രത്തിൽ കാസർകോട് ജില്ലയിലെ ഏകദേശം 4000 പ്രതിരോധ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും സേവനം നൽകും. കൂടാതെ കാഞ്ഞങ്ങാടിന്റെ സമീപ പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കും.വാർഷിക തിരിച്ചറിയൽ, പാൻ, ആധാർ, മൊബൈൽ നമ്പറുകളുടെ അപ്‌ഡേറ്റ്, പ്രൊഫൈൽ അപ്‌ഡേറ്റ്, കുടുംബ പെൻഷൻ ആരംഭിക്കൽ, പ്രതിരോധ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും പരിഹാരം തുടങ്ങിയ എല്ലാ സ്പർഷ് സേവനങ്ങളും സ്പർഷ് സേവന കേന്ദ്രം നൽകും. എ.സി.ഡി.എ ആർ.നാരായണ പ്രസാദ് കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്സിലെ ഉദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കാസർകോട് ജില്ലാ ഭാരവാഹികൾ, പ്രതിരോധ പെൻഷണർമാർ/കുടുംബ പെൻഷൻകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL