SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

പരമ്പരാഗത ഭക്ഷ്യ പ്രദർശന മേള

j

പാണത്തൂർ :കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് കള്ളാർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ് പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതി 2024-25 പരമ്പരാഗത ഭക്ഷ്യ പ്രദർശനമേള കള്ളാർ പഞ്ചായത്തിലെ കപ്പള്ളി ഉന്നതിയിൽ വെച്ച് നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീതയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. മെമ്പർ അജിത് കുമാർ, സി ഡി.എസ് വൈസ് ചെയർപേഴ്സൺ ഏലമ്മ, ഉന്നതി മൂപ്പൻ ശശിധരൻ ,കൺവിനർ എ.രാഘവൻ, അംബിക ,നിഷ , ഗീത എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.സർക്കാർ ൽ ജോലി നേടിയ ബാലകൃഷ്ണൻ,ലതിക, ശ്രുതി, സുമ,പാരമ്പര്യ വൈദ്യൻമാരായ എ.ദാമോദർ, എ.രാഘവൻ , കല്യാണി ,മുതിർന്ന അംഗം വെള്ളച്ചി അമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അക്കൗണ്ട് രമിത, നീതു, കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജില തുടങ്ങിയവർ പങ്കെടുത്തു. എ.ഡി എസ് പ്രസിഡന്റ് ചന്ദ്രാവതി സ്വാഗതവും ആനിമേറ്റർ പ്രഭ നന്ദിയും പറഞ്ഞു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL