SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

കേരള കേന്ദ്ര സർവകലാശാലയിൽ ശില്പശാലക്ക് തുടക്കം

center-uni-seminar

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ മാത്തമാറ്റിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഫൈനൈറ്റ് എലമെന്റ് മെത്തേഡ്സ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ശില്പശാല തുടങ്ങി. വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ.വിൻസന്റ് മാത്യു ഉദ്ഘാടനം ചെയ്തു. മാത്തമാറ്റിക്സ് വകുപ്പ് അദ്ധ്യക്ഷ ഡോ.പി.ഷൈനി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഇ.നടരാജൻ (ഐ.ഐ.എസ്.ടി തിരുവനന്തപുരം), ഡോ.ബരനി ബാലൻ (തമിഴ്നാട് കേന്ദ്ര സർവകലാശാല) എന്നിവർ ക്ലാസ്സെടുത്തു. ഗവേഷക എം.ആർ. ഉമ നന്ദി പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജ്ഞാനവേൽ എസ് നേതൃത്വം നൽകി. രാജ്യത്തെ വിവിധ സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളും ഗവേഷകരും പങ്കെടുക്കുന്നുണ്ട്. 22ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL