
വിവിധ വകുപ്പുകൾക്കായി അഞ്ചുനില കെട്ടിടം
പെരിയ: കേരള കേന്ദ്ര സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കുതിപ്പേകി അക്കാഡമിക് ബ്ലോക്ക് നിർമ്മിക്കുന്നതിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം പ്രധാന മന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
മറ്റൊരു മന്ത്രാലയത്തിൽനിന്ന് കേരള കേന്ദ്ര സർവകലാശാലക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 2019-2020 വർഷത്തിൽ ഹോസ്റ്റൽ നിർമ്മാണത്തിന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 38.23 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ച് നിർമ്മിച്ച ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ 2023 ജൂണിൽ അന്നത്തെ ന്യൂനപക്ഷ ക്ഷേമ മന്ത്രി ജോൺ ബർലയാണ് ഉദ്ഘാടനം ചെയ്തത്. സർവകലാശാലയുടെ വികസനത്തിനുള്ള കേന്ദ്ര സർക്കാർ പിന്തുണക്ക് വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസന്റ് മാത്യു നന്ദി അറിയിച്ചു.
വരും വർഷങ്ങളിൽ പുതിയ പ്രോഗ്രാമുകൾ ആരംഭിക്കണം. ഈ സാഹചര്യത്തിൽ പുതിയ അക്കാഡമിക് ബ്ലോക്ക് ലഭിക്കുന്നത് സന്തോഷം നൽകുന്നു. ഉടൻ തന്നെ നിർമ്മാണം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ-വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസന്റ് മാത്യു
പെരിയ കാമ്പസിലെ പുതിയ കെട്ടിടത്തിൽ
7497 സ്‌ക്വയർ മീറ്റർ
25 ക്ലാസ് മുറികൾ
5 ഡിപ്പാർട്ട്‌മെന്റൽ ലൈബ്രറി
50 കിലോ വാട്ട് സോളാർ പവർ പ്ലാന്റ്
1 ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണി
300 പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |