SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

ആറളം ഫാമിൽ കാട്ടാന തുരത്തൽ ദൗത്യം പുനരാരംഭിച്ചു

elaphant

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിനുള്ള ദൗത്യം പുനരാരംഭിച്ചു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.പ്രസാദ്, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം വന്യജീവി സങ്കേതം, കണ്ണൂർ ഫ്ലയിംഗ് സ്‌ക്വാർഡ്, സോഷ്യൽ ഫോറസ്ട്രി കണ്ണൂർ, എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ആറളം ഫാം ജീവനക്കാരും ഉൾപ്പെടെ 40 ഓളം ജീവനക്കാർ ആനയെ ഓടിക്കൽ ദൗത്യത്തിൽ പങ്കെടുത്തു.

മഴയിൽ നേരത്തെ അവസാനിപ്പിച്ചു

പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിലെ വയനാടൻ കാടുകളിൽ തമ്പടിച്ച രണ്ട് കൊമ്പനാനകളെ ഹെലിപാഡ് ഭാഗത്ത്‌ എത്തിക്കുകയും അവിടെ നിന്ന് താളിപ്പറ, കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്കാണ് തുരത്താൻ ശ്രമിച്ചത്. എന്നാൽ ഉച്ചക്ക് ശേഷം മഴ പെയ്തതോടെ ആനകളെ കാട്ടിലേക്ക് തുരത്താൻ കഴിയാതെ ഇന്നലെ ദൗത്യം നിർത്തിവെക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL