പാണത്തൂർ: കേന്ദ്ര സർക്കാർ സ്ഥാപനമായ നമ്പാർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രീൻ ചന്ദ്രഗിരി ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകൾക്ക് ഷെയർ സർട്ടിഫിക്കറ്റ് വിതരണവും സംരംഭകത്വ സെമിനാറും ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. കമ്പനി ചെയർമാൻ ബി. രത്നാകരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് ബാനം മുഖ്യ പ്രഭാഷണം നടത്തി. കമ്പനി സി.ഇ.ഒ രജനി മോൾ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംരംഭകത്വ പരിശീലന സെമിനാർ പി.വി സഹീർ നയിച്ചു. ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ, വാർഡ് മെമ്പർമാരായ അജിത, സന്ധ്യശിവൻ, റിജിൽ എന്നിവർ സംസാരിച്ചു. കമ്പനി ഡയരക്ടർമാരായ ഷാജൻ പൈങ്ങോട്ട് സ്വാഗതവും കെ.പി സഹദേവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |