SignIn
Kerala Kaumudi Online
Thursday, 22 October 2026 5.01 PM IST

സി.കെ. ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം

ph-1-
അഖിലേന്ത്യാകിസാൻ സഭ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സി .കെ .ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം സി. പി. ഐ ജില്ലാ സെക്രട്ടറി സി .പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചോർന്നു പോകാതെ പൊതുജീവിതത്തിൽ വിശുദ്ധി കാത്തു സൂക്ഷിക്കാൻ എല്ലാ പ്രവർത്തകർക്കും സാധിക്കണമെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന വ്യക്തിയായിരുന്നു സി.കെ ചന്ദ്രപ്പൻ എന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന സി.കെ. ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംഘടനാ പാടവവും സമരവീര്യവും വരുംതലമുറകൾക്ക് പ്രചോദനം പകരുമെന്ന് സന്തോഷ് കുമാർ പറഞ്ഞു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി.കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രദീപൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.പി ഷൈജൻ, കെ.പി കുഞ്ഞികൃഷ്ണൻ, എം. ഗംഗാധരൻ, കണ്ണാടിയൻ ഭാസ്ക്കരൻ, പയ്യരട്ട ശാന്ത പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUSMARNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL