
കാഞ്ഞങ്ങാട്: കർഷക തൊഴിലാളികൾക്ക് നൽകുന്ന അതിവർഷ ആനുകൂല്യം സമയബന്ധിതമായി വിതരണം ചെയ്യണമെന്നും തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാത്ത കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) കാഞ്ഞങ്ങാട് ഏരിയ വനിത കൺവെൻഷൻ ആവശ്യപ്പെട്ടു. കുന്നുമ്മൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ കൺവെൻഷൻ വനിതാ കമ്മറ്റി ജില്ലാ കൺവീനർ എ.ജാസ്മിൻ ഉദ്ഘാടനം ചെയ്തു. എം.ജി.പുഷ്പ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.കുഞ്ഞിരാമൻ, പള്ളിക്കൈ രാധാകൃഷ്ണൻ, ഏരിയ സെക്രട്ടറി വി.സുകുമാരൻ, പി.ശകുന്തള, കമലാക്ഷൻ കൊളവയൽ എന്നിവർ സംസാരിച്ചു. സബ് കമ്മിറ്റി കൺവീനർ ഗിരിജ പെരിയ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |