SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

ക്ഷയരോഗ ദിനാചരണവും  അവാർഡ് വിതരണവും

tb-day

കാഞ്ഞങ്ങാട്: ക്ഷയരോഗമുക്ത പഞ്ചായത്ത് അവാർഡ് വിതരണവും ക്ഷയരോഗ ദിനാചരണ ജില്ലാതല ഉദ്ഘാടനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നിർവഹിച്ചു . ഡോ.എ വി രാംദാസ് മുഖ്യപ്രഭാഷണം നടത്തി.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ടി.ബി.മുക്ത് പഞ്ചായത്ത് ' അവാർഡ് വിതരണം നടത്തി. ബെള്ളൂർ, ചെറുവത്തൂർ, കയ്യൂർ ചീമേനി, വലിയപറമ്പ പഞ്ചായത്തുകൾ സിൽവർ അവാർഡ്,പനത്തടി, കള്ളാർ, കുറ്റിക്കോൽ, മടിക്കൈ, ബളാൽ,ബേഡഡുക പഞ്ചായത്തുകൾ ബ്രോൺസ് അവാർഡുമാണ് കരസ്ഥമാക്കിയത്. പ്രസിഡന്റുമാരായ എം.ശ്രീധര, സി.വി.പ്രമീള, പ്രസന്ന പ്രസാദ് , ടി.കെ. നാരായണൻ, രാജു കട്ടക്കയം, മുരളി പയ്യങ്ങാനം , വി.പ്രകാശൻ, വാസന്തി ടീച്ചർ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി . ഡോ.ഉഷ, ഡോ.സന്തോഷ് കപ്പച്ചേരി, ഡോ.നാരായണ, പി പ്രദീപ് , ഡോ.പ്രവീൺ എസ് ബാബു സംസാരിച്ചു . ഡോ.ആരതി രഞ്ജിത് സ്വാഗതവും അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL