
പാനൂർ: പാട്യം ഗ്രാമപഞ്ചായത്തിലെ പൂക്കോട് ടൗൺ ഹരിത ടൗണായി പ്രഖ്യാപിച്ചു.പൂക്കോട് മഹാത്മാ ഗാന്ധി വായനശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ രണ്ടാം വാർഡ് മെമ്പർ അനുരാഗ് പാലേരി സ്വാഗതം പറഞ്ഞു മുഹമ്മദ് ഫായിസ് അരൂൾ അദ്ധ്യക്ഷത വഹിച്ചു. പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ടി.സുജാത, സുരേഷ് കുമാർ എൻകമല കൊളക്കോടൻ വത്സൻ ദിനേശൻ റനീഷ് വത്സലൻ സംസാരിച്ചു.കേരള ഗ്രാമീണ ബാങ്ക് പൂക്കോട് ശാഖയുടെ പൊതുനന്മ ഫണ്ടിൽ വകയിരുത്തി പാട്യം ഗ്രാമപഞ്ചായത്ത് വിവിധ പ്രദേശങ്ങളിൽ ചെടിച്ചട്ടികൾ അനുവദിച്ചതിൽ 100 ചെടി ചട്ടികൾ പൂക്കോട് ടൗണിൽ സ്ഥാപിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |