
പെരിയ: കേരള കേന്ദ്ര സർവകലാശാല ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പബ്ലിക് ലൈബ്രറി ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കൽക്കത്ത രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ (ആർ.ആർ.ആർ.എൽ.എഫ്), നാഷണൽ മിഷൻ ഓൺ ലൈബ്രറീസ് (എൻ.എം.എൽ) എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഡോ.എസ്.ധനവന്ദൻ (തമിഴ്നാട് കേന്ദ്ര സർവകലാശാല) മുഖ്യ പ്രഭാഷണം നടത്തി. ദിപാഞ്ജൻ ചാറ്റർജി (എൻ.എം.എൽ പ്രോജക്ട് ഓഫീസർ), പ്രൊഫ.ആർ.ബാലസുബ്രഹ്മണി (ഭാരതി ദാസൻ യൂണിവേഴ്സിറ്റി, തിരുച്ചിറപ്പള്ളി), പ്രൊഫ.കെ.സുരേന്ദ്ര ബാബു (ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി, തിരുപ്പതി) എന്നിവർ സംസാരിച്ചു.ഡപ്യൂട്ടി ലൈബ്രേറിയൻ ഡോ.പി.സെന്തിൽകുമാരൻ സ്വാഗതവും ഇൻഫർമേഷൻ സയന്റിസ്റ്റ് കെ.വി.ശ്രുതി നന്ദിയും പറഞ്ഞു. പരിപാടി 28ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |