SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

കൈതപ്രം രാധാകൃഷ്ണൻ വധക്കേസ്; പ്രതി സന്തോഷ് പൊലീസ് കസ്റ്റഡിയിൽ

santhosh

പരിയാരം(കണ്ണൂർ): കൈതപ്രത്തെ രാധാകൃഷ്ണൻ വധക്കേസിൽ റിമാൻഡിലായ പ്രതി സന്തോഷിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ രാധാകൃഷ്ണന്റെ കൊലപാതകത്തിന് കാരണമായ വസ്തുതകളെ കുറിച്ചും കൃത്യത്തിന് ഉപയോഗിച്ച തോക്കിന്റെ ഉറവിടം സംബന്ധിച്ചുമുള്ള വിവരങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്. സന്തോഷിൽ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

രാധാകൃഷ്ണന്റെ കൊലപാതകത്തിൽ സന്തോഷിന് പുറമെ മറ്റുള്ളവർക്കു പങ്കുണ്ടോയെന്നതാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.മിനിയും പ്രതി പെരുമ്പടവ് സ്വദേശി എൻ.കെ.സന്തോഷും അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് രാധാകൃഷ്ണൻ മിനിയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു.ഇതാണ് സന്തോഷിന് പ്രകോപനമായതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.


നിർണായക വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

കെ.കെ രാധാകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം. വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാധാകൃഷ്ണന്റെ ഭാര്യയും ബി.ജെ.പി മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മിനി നമ്പ്യാരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. മിനിയും പ്രതി പെരുമ്പടവ് സ്വദേശി എൻ.കെ.സന്തോഷും അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് രാധാകൃഷ്ണൻ മിനിയുമായി നിരന്തരം വഴക്കിട്ടതോടെയാണ് സന്തോഷ് കൊലപാതകത്തിന് ഗൂഢാലോചന നടത്തുന്നത്.

കൃത്യമായ മുന്നൊരുക്കത്തോടെയാണ് പ്രതി എത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലും സൂചന നൽകി.സന്തോഷ് ഇതിനകം തന്നെ കുറ്റം സമ്മതിച്ചിട്ടുണ്ട്. മിനിയുമായുള്ള ബന്ധത്തെ എതിർത്തതാണ് കൊലപാതകകാരണമെന്നാണ് പ്രതിയുടെ മൊഴി. മിനിയും സന്തോഷും സഹപാഠികളായിരുന്നു.കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്.കൊലപാതകത്തിൽ മിനിക്ക് പങ്കണ്ടോയെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇതിനായി കോൾ ഡീറ്റെയ്ൽസ് റിപ്പോർട്ട് പരിശോധിക്കും. സി.ഡി.ആറിനുള്ള അപേക്ഷ പൊലീസ് സമർപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL