
കാഞ്ഞങ്ങാട്: അതിയാമ്പൂർ ചിന്മയ വിദ്യാലയത്തിൽ ഈ വർഷത്തെ യുകെജി വിദ്യാർത്ഥികൾക്കുള്ള കൊൺവൊക്കേഷൻ ഡോ.സൗരവ് മോഹൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബാബുരാജ് ഷേണായി അദ്ധ്യക്ഷത വഹിച്ചു. മുൻ സൈനിക ഉദ്യോഗസ്ഥൻ കെ.എൻ.പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.വിജയശ്രീ, അനിത റാവു, വി.എൻ.അനിത, എ.അമ്പിളി, ഷിജി ബേബി, സുമന അരുൺ എന്നിവർ നേതൃത്വം നൽകി . ആര്യൻ നിതിൻ നായക്, വി.പി. സായ, ലക്ഷ്മി ഗിരീഷ്, വിധി ഷേണായി, വേദിക വിജിത്ത് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സി.ചന്ദ്രൻ സ്വാഗതം പറഞ്ഞു. കുട്ടികളുടെ പഠന അനുഭവങ്ങൾ വിവിധ കലാ പരിപാടികൾ, ഉപഹാരം വിതരണം എന്നിവ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |